അബൂദറുല് ഗിഫാരി (റ)
وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ (34)
പൂർണ്ണനാമം ജുൻദബബ്നു ജുനാദ് (റ)
മാതാവ് റംല
അപരനാമം ഖാഇമുല് ഖുർആൻ
ഗ്രോത്രം ഗിഫാർ
സഹോദരൻ ഉനെെസ്
മുകളില് ഉദ്ധരിച്ച ആയത്തും അബൂദറുല് ഗിഫാരിയും തമ്മില് വലിയ ബന്ധമുണ്ട്. ചരിത്രം പഠിച്ചവർക്ക് അത് മനസ്സിലായിട്ടുണ്ടാകും. പ്രമുഖ സ്വഹാബി വര്യനായ അദ്ധേഹം അബൂബക്കറിൻ്റെയും ഉമറിൻ്റെയും ഭരണത്തില് തൃപ്തനായിരുന്നു. എന്നാല് ഉസ്മാൻ (റ) ലോല ഹൃദയനായിരുന്നു. ഇത്തരത്തിലുള്ള കാരണങ്ങള് കൊണ്ടു തന്നെ ഒരുപാട് ഫിത്നകള് പൊട്ടിപുറപ്പെടുകയും ചെയ്തു. ഉസ്മാൻ (റ) കാലത്തെ ശാമിലെ ഗവർണ്ണർ മുആവിയ്യ (റ) ആയിരുന്നു. ശാമിലെത്തിയ അബൂദറുല് ഗിഫാരി അദ്ധേഹത്തിൻ്റെ ആർഭാട ജീവിതം, ഗജനാവിലെ സന്പത്ത് ചൂണ്ടിക്കാണിച്ചും, അദ്ധേഹത്തിൻ്റെ നിലപാടുകള് സമർത്ഥിച്ചു.അദ്ധേഹത്തിൻ്റെ ഈ നിലപാടുകള് ജനങ്ങളെ ആകർഷിച്ചു. വിപ്ലവങ്ങളിലേക്ക് കാര്യങ്ങള് നീങ്ങി. മുആവിയ്യയുടെ ഉദ്യോഗസ്ഥന്മാർ പരാതിയുമായി എത്തി. ശല്യം ഒഴിവാക്കാൻ പല അടവുകളും ഗവർണ്ണർ സ്വീകരിച്ചു. പക്ഷെ അതിലൊന്നും തളർന്നില്ല അബൂദറുല് ഗിഫാരി. അദ്ധേഹത്തിൻ്റെ ആശയങ്ങളുമായി ജനങ്ങളിലേക്ക് തന്നെ ഇറങ്ങിചെന്നു. ശാമില് നിന്നും അദ്ധേഹത്തെ ഉസ്മാൻ (റ) അരികിലേക്ക് തന്നെ മടക്കി. റബ്ദയില് താമസിപ്പിച്ചു. അവിടെ വെച്ച് പ്രവാചകൻ്റെ പ്രവചനം പോലെ വഫാത്തായി.
ചരിത്രം ചുരുക്കത്തില്
ഗിഫാർ കുടുംബത്തിൻ്റെ തൊഴില്, ആരാധന, അബൂദറുല് ഗിഫാരിയുടെ അതിനോടുള്ള നിലപാട്, ഉനെെസിനെ മക്കയിലേക്ക് അയക്കുന്നു നബിയെ അറിയാൻ, അറിഞ്ഞപ്പോള് മക്കയിലേക്ക്, അലിയുടെ കൂടെ നബിയുടെ അരികിലേക്ക്, നബിയുടെയും ഗിഫാരിടെയും ഇടയിലെ സംഭാഷണം, കഅ്ബയിലെ പ്രകടനവും അബ്ബാസ് റ ൻ്റെ ഇടപെടലും, തിരിച്ച് കുടുംബത്തിലേക്ക്, കുടംബം, നാടും ഇസ്ലാമിലേക്ക്, നബിയെ വരവേല്ക്കുന്നു. ബനൂമുസ്തലഖ് യുദ്ധത്തിലേക്ക് നബി പോകുന്പോള് മദീനയിലെ പ്രതിനിധിയാക്കുന്നു. ഖൻദക്കിനുശേഷമുള്ള യുദ്ധങ്ങളിലെ സജീവ സാന്നിദ്ധ്യം, തബൂക്കിലെ സംഭവവും നബിയുടെ പ്രവചനവും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ