കഅ്ബുല് അഖ്ബാർ (റ)

പ്രവാചകൻ്റെ പ്രവാചകത്വം വിശ്വസിച്ച യഹൂദ മതവിശ്വാസികളില് കഅ്ബുല് അഖ്ബാറും ഉണ്ടായിരുന്നു. നബിയ്ക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുന്പ് യമനിലാണ് അദ്ധേഹം ജനിക്കുന്നത്. അദ്ധേഹം ഉമർ റ ൻ്റെ കാലത്താണ് ഇസ്ലാം സ്വീകരിക്കുന്നത്. അഹ്ലുല് കിതാബിൻ്റെ ജ്ഞാനീയത്തില് നിപുണനായിരുന്നു. അവരുടെ കർമ്മശാസ്ത്രത്തിലും പ്രഗല്ഭനായിരുന്നു. ഇബ്നുല് ഹജറുല് അസ്ഖലാനി അദ്ധേഹത്തിൻ്റെ തമ്മിയീസു സ്വഹാബാ എന്ന ഗ്രന്ഥത്തില് അദ്ധേഹം ഒരു സികത്തുള്ള താബിഅ് ആയിട്ടാണ് പറയുന്നത്. അറിവ് കാരണത്താല് തന്നെ ഉമർ (റ) ൻ്റെ  സദസ്സിലെ ഒരാളായിരുന്നു അദ്ധേഹം. ഇസ്റാഈലിയ്യാത്തുകൊണ്ട് അറിയപ്പെടുന്നു. പ്രവാചക ചര്യയും മുറുകെ പിടിച്ചു. ശിയാ വിഭാഗത്തിൻ്റെ അടുക്കല് ഇദ്ധേഹം സ്വീകര്യനല്ല.  യമനില് നിന്ന് മദീനയിലേക്കും മദീനയില് നിന്ന് സിറയയിലെ ഹിംസിലേക്കും യത്രചെയ്തു. അവസാനം ഹിംസില് വെച്ച് ഹിജ്റ 34 ന് വഫാത്തായി.
അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ അദ്ധേഹത്തിൻ്റെ നെെതികതകൊണ്ട് യോചിച്ചിരിക്കുന്നു. ഇബ്നുല് ഹജർ അസ്ഖലാനിയുടെ തംമിയ്യീസുല്സ്വഹാബ എന്ന ഗ്രന്ഥത്തില് പറയുന്നതാണിത്.
 (തുടരും)

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌