ചരിത്ര രചനാശാസ്ത്രം
ചരിത്രരചന ഒരു ശാസ്ത്ര ശാഖയാണ്. എല്ലാകാലത്തും ചരിത്രത്തിനും ചരിത്രപഠനത്തിനും ചരിത്രമെഴുത്തിനും പ്രാധാന്യമുണ്ട്. മുസ്ലിം ചരിത്രകാരന്മാർ ചരിത്ര രചനശാസ്ത്രത്തിന് ധാരാളം സംഭാവനകള് നല്കിയിട്ടുണ്ട്. ചരിത്രത്തെ ചരിത്രാതീതകാലം, പുരാതനകാലം, മധ്യകാലം, ആധുനികകാലം, എന്നിങ്ങനെ തരംതിരിക്കുന്നുണ്ട്. ചിരത്രരചനാ ശാസ്ത്രകൊണ്ടുള്ള നേട്ടങ്ങള്, ഒരു ചരിത്രകാരന് വേണ്ട ഗുണങ്ങള് ഏതെല്ലാം എന്നിവ അറിഞ്ഞിരിക്കേണ്ട ചരിത്രപരമായ വിജ്ഞാനീയങ്ങളാണ്. കാലം, സംഭവം എന്നിവയുടെ കൂട്ടമാണ് ചരിത്രമെന്നും അവയെക്കുറിച്ചുള്ള പഠനമാണ് ചരിത്രരചന എന്നുമാണ് ഇമാം ത്വബരി തൻ്റെ താരീഖുല് ഉമമി വല് മുലൂക് എന്ന ഗ്രന്ഥത്തില് പറയുന്നത്. ചരിത്രം എന്ന അർത്ഥമുള്ള താരീഖ് എന്ന പദവും ചരിത്രരചന എന്ന അർത്ഥമുള്ള തഅ്രീഖ് എന്ന പദത്തിൻ്റെയും ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയില് വ്യത്യസ്ത അഭിപ്രായങ്ങള് നിലനില്ക്കുന്നുണ്ട്. ഇബ്നു ഖല്ദൂന് ചരിത്രത്തെ നാഗരികതയുമായി ബന്ധപ്പെടുത്തുന്നുണ്ട്. അദ്ധേഹത്തിൻ്റെ അഭിപ്രായത്തില് ഭാഹ്യം ആന്തരികം എന്നിങ്ങനെ ചരിത്രത്തെ രണ്ടായി തിരിക്കുന്നു. അദ്ധേഹം പുരാതന സാമ്രാജ്യങ്ങള്, രാജ്യങ്ങള്. ദിവസങ്ങള്, സമൂഹങ്ങള് എന്നിവയെക്കുറിച്ചുള്ള പഠനം ഭാഹ്യവിഭാഗത്തിലും ചരിത്രസംഭവങ്ങളുടെ തുടക്കം, ഒടുക്കം, വളർച്ച, കാരണം, പശ്ചാതലം, രൂപം, എന്നിവ ആന്തരിക വിഭാഗത്തിലും ഉള്കൊള്ളിക്കുന്നുണ്ട്.
ഹിസ്റ്ററി (ചരിത്രം) എന്ന പദത്തിൻ്റെ ഉത്ഭവം ഹിസ്റ്റോറിയ എന്ന ഗ്രീക്ക് പദത്തില് നിന്നാണ്. ബി.സി അഞ്ചാം നൂറ്റാണ്ടില് ജീവിച്ച ഹെറിഡോട്ടസാണ് ചരിത്രത്തിൻ്റെ പിതാവായി അറിയപ്പെടുന്നത്. അറബികളുടെ ഹെറിഡോട്ടസായി അല് ഖസൂദിയാണ് അറിയപ്പെടുന്നത്. കാലക്രമമോ അല്ലാതെയോ ഒരു കൂട്ടം പ്രകൃതി പ്രതിഭാസങ്ങളുടെ വ്യവസ്ഥാപിത വിവരണമാണ് ചരിത്രം എന്നാണ് അരിസ്റ്റോട്ടിലിൻ്റെ പക്ഷം. എന്നാല് അപരിഷ്കൃതത്തില് നിന്ന് സംസ്കാരത്തിലൂടെയുള്ള മനുഷ്യൻ്റെ വളർച്ചയാണ് ചരിത്രം എന്നാണ് ജവഹർലാല് നെഹ്റുവിൻ്റെ നിരീക്ഷണം.

ഭൂതകാലത്തെക്കുറിച്ചുള്ള അറിവ് ഭാവിയെ വിശദീകരിക്കുന്നു എന്നത് ചരിത്ര സത്യമാണ്. കുരിശുയുദ്ധങ്ങളുടെ തുടർച്ചയും ജുതന്മാരുടെ വഞ്ചനയും ഉദാഹരണങ്ങളാണ്. പ്രത്യേകിച്ച് പ്രവാചകൻ്റെ കാലത്തുണ്ടായ ജുതന്മാരുടെ കരാറ് ലംഘനം.
കിഴക്കൻ നാഗരികതകളായ ഈജിപ്ഷ്യൻ നാഗരികത, പുരാതന ഇറാഖ് (മെസപ്പെട്ടോമിയ, ബാബലോണിയ) നാഗരികത, പുരാതന അറേബ്യൻ നാഗരിക, ഫിനീഷ്യൻ നാഗരികത, ഇന്ത്യൻ നാഗരികത, ചെെനീസ് നാഗരികത എന്നിവ ചരിത്ര രചനാശാസ്ത്രത്തിൻ്റെ ഭാഗമാണ്. ഇസ്ലാമിൻ്റെ ആഗമനത്തിന് മുന്പുള്ള റിപ്പോർട്ടുകള് ചരിത്രരചനയുടെ ഭാഗം തന്നെയാണ്. ജാഹിലിയ്യ കാലഘട്ടം എന്നപേരില് അറിയപ്പെട്ട ക്രിസ്താംബ്ദം മൂന്നാം നൂറ്റാണ്ടു മുതല് ഏഴാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന കാലഘട്ടത്തെക്കുറിച്ചുള്ള പഠനമാണവ.
അറേബ്യൻ സമൂഹത്തെ വടക്കൻ സമൂഹം, തെക്കൻ സമൂഹം എന്നിങ്ങനെ രണ്ടായി തരംതിരക്കന്നു. വടക്ക് പ്രദേശങ്ങളിലുള്ളവർ ചരിത്ര രചനയ്ക്ക് പ്രാധാന്യം നല്കിയിരുന്നില്ല. എന്നാല് തെക്കൻ സമൂഹം അഥവാ യമനികള് ചരിത്ര രചനയ്ക്ക് പ്രാധാന്യം നല്കിപോന്നു. യമൻ പുരാതന നാഗരികതയുടെ കേന്ദ്രമായിരുന്നു. ഹിജ്റ ഒന്നാം നൂറ്റാണ്ടില് രചനകള് പ്രകടമായിട്ടുണ്ടെങ്കിലും അത് ഇസ്ലാമിക ചരിത്രത്തിൻ്റെ പ്രാരംഭ ഘട്ടമായിരുന്നു. വഹബ് ബനു മുനബ്ബഹ്, ഉബെെദ് ബുനു ശർബ എന്നിവരായിരുന്നു ആദ്യകാലഘട്ടത്തിലെ ചരിത്രകാരന്മാർ. പ്രമുഖ ചരിത്രകാരൻ ഇബ്നു ഇസ്ഹാഖ് ഉബെെദയെയും ത്വബരി ഇമാം വഹബിനെയും അവലംബമാക്കി രചനകള് നടത്തിയവരാണ്.

ചരിത്രത്തില് ലോകചരിത്രം, ഇന്ത്യൻ ചരിത്രം, കേരള ചരിത്രം എന്നിങ്ങനെ ഭരണകൂടങ്ങള്ക്കും പ്രദേശങ്ങള്ക്കും അനുസരിച്ച് വ്യത്യസ്തമാണ്. ചരിത്ര രചനയില് അപക്വമായ സമീപനങ്ങള് നമ്മുക്ക് കാണാൻ സാധിക്കും. പക്ഷം ചേർന്നുള്ള രചനകളാണവ. കൊളോണിയൻ, മാക്സിയൻ ചരിത്ര രചനകള് അതിന് ഉദാഹരണങ്ങളാണ്. ലോകചരിത്രത്തെ അന്വേഷിക്കുന്പോള് ചില സമൂഹങ്ങളെ ക്രൂരസമൂഹ എന്ന വിഭാഗത്തിലും മറ്റുചിലരെ വിശുദ്ധ വിഭാഗത്തിലും ഉള്പെടുത്തി. നിഷ്പക്ഷമായ ചരിത്ര രചനകളും ചരിത്രകാരന്മാരും വിരളമാണ്. എഴുതപ്പെട്ട ഉറവിടമാണോ എഴുതപ്പെടാത്ത ഉറവിടമാണോ ദിവസം രേഖപ്പെടുത്തിയതാണോ പ്രദേശം,രചയിതാവ് ,സമഗ്രത, വിശ്വാസത എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാവണം ചരിത്രം രചിക്കേണ്ടത്. പുരാവസ്തു ശാസ്ത്രവും ഭാഷാ ശാസ്ത്രം, നാണയം, മുന്‍കാല രേഖകള്‍ ആ കാലത്തെ സാഹിത്യരചനകള്‍, എന്നിവയെല്ലാം ചരിത്രരചനയെ സഹായിക്കുന്നു.
നവലോകത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കപ്പെടലുകള്ക്ക് മറുപടിയാണ് ഗതകാലത്തെക്കുറിച്ചുള്ള നിഷ്പക്ഷമായ പഠനം. ഇസ്ലാം ചരിത്രത്തിന് പ്രോത്സാഹനം നല്കുന്നു. സൂറത്തുല് യൂസുഫിലെ അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഗുണപാഠമുണ്ട് എന്ന വാചകം ശ്രദ്ധേയമാണ്.

♥️
മറുപടിഇല്ലാതാക്കൂ